സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്

0
50


തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. ഫെബ്രുവരി ആദ്യ വാരത്തോടെ സമരം ആരംഭിക്കും. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം വീണ്ടും ആരംഭിക്കുന്നത്.

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം 154 ദിനം പിന്നിട്ടിട്ടും പരിഹാരം കാണാനായി ശ്രമങ്ങള്‍ നടക്കാത്തതാണ് നഴ്‌സുമാരെ സമരത്തിലേക്ക് നയിച്ചത്. ഇത്തവണ ജോലിയില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നുകൊണ്ട് സമരം നടത്താനാണ് തീരുമാനം.

ഈ മാസം അവസാനത്തോടെ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. സമരം തുടങ്ങിയാല്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കുമെന്നതിനാല്‍ ഉടന്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകളുണ്ടായേക്കുമെന്നാണ് സൂചന.