അണ്ടർ 19 ലോകകപ്പ് : ഓസ്‌ട്രേലിയ സെമി ഫൈനലിൽ

0
44

ക്വീ​ന്‍​സ്​​ടൗ​ണ്‍: അ​ണ്ട​ര്‍-19 ലോ​ക​ക​പ്പ്​ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തകർത്തു ഓസ്‌ട്രേലിയ സെമി ഫൈനലിൽ .31 റൺസിനായിരുന്നു ഓസ്‌ട്രേലിയുടെ തകർപ്പൻ വിജയം.ആദ്യ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 127 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 96 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളു . ലോയ്ഡ് പോപ്പിന്റെ എട്ടുവിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർത്തത്.
ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ ജേസൺ സാങ്ക (58) റൺസ് പ്രകടനമാണ് ടീമിനെ നൂറ് കടക്കാൻ  സഹായിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ടോം ബാൺറ്റോൺ (57) ജാക്ക് ഡേവിസ് (11 ) മാത്രമാണ് രണ്ടക്കം കടന്നത്.