അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.ബാബുവിനെതിരായ അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് ഹൈക്കോടതി

0
38

കൊച്ചി: മുന്‍മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് ഹൈക്കോടതി. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ബാബുവിന്റെ ബിനാമിയെന്ന് വിജിലന്‍സ് ആരോപിക്കുന്ന ബാബുറാമിന്റെ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

അതേസമയം, വിജിലന്‍സ് ഡയറക്ടറുടെ നിലപാട് തിങ്കളാഴ്ച അറിയിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.