ആപ്പിള്‍ ഐഫോണ്‍ Xന്‍റെ നിര്‍മാണം നിർത്തുന്നു

0
67

ആപ്പിളിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഐഫോണ്‍ X നിര്‍മാണം നിർത്തുന്നുവെന്ന് റിപ്പോർട്ട്. അതി നൂതന സംവിധാനങ്ങളായ ഫെയിസ്​ ​ഐഡി, ഫുള്‍ ഫ്രണ്ടല്‍ ഡിസ്​പ്ലേ, ഇയര്‍ പോഡ്​ ഫീച്ചര്‍ എന്നിവയുമായി വന്ന എക്​സിനെ​ കഴിഞ്ഞ വര്‍ഷത്തെ സ്​മാര്‍ട്​ ഫോണ്‍ ഒാഫ്​ ദി ഇയറായി പലരും പ്രഖ്യാപിച്ചിരുന്നു

2018 മധ്യത്തില്‍ തന്നെ ഐഫോണ്‍ X ന്റെ നിര്‍മാണം നിറുത്തിയേക്കുമെന്നാണ് ആപ്പിളിനെ സംബന്ധിച്ച പ്രവചനങ്ങളില്‍ മികവു കാണിച്ച ചരിത്രമുള്ള മിങ് ചി-കുവോ (Ming Chi-Kuo) പറയുന്നത്.

മാര്‍ക്കറ്റിലിറക്കി കാലം ചെല്ലുമ്പോള്‍ ആപ്പിളി​​​ന്‍റെ മറ്റ്​ ഡിവൈസുകള്‍ക്ക്​ വില കുറക്കുന്നത്​ പോലെ, എക്​സിന്​ വില കുറച്ചാല്‍, അത്​ മറ്റ്​ പ്രീമിയം മോഡലുകളുടെ വില്‍പനയെ ബാധിക്കും.

​ഐഫോണ്‍ എക്​സ്​ ആദ്യ ജനറേഷന്‍ പിന്‍വലിക്കുന്നതിനെ കുറിച്ച്‌​ ആരാധകര്‍ നിരാശരാവേണ്ട കാര്യവുമില്ല. കാരണം ഇൗ വര്‍ഷം തന്നെ എക്​സി​​​ന്‍റെ രണ്ടാം പതിപ്പ്​ ആപ്പിള്‍ വിപണിയില്‍ എത്തിക്കും. പക്ഷെ രൂപത്തിലും ഭാവത്തിലും മാറ്റം വരാന്‍ സാധ്യതയുണ്ട്​. ഈ വര്‍ഷത്തെ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുന്നതു വരെ മാത്രമായിരിക്കും ഐഫോണ്‍ X നിര്‍മിക്കുക.

കുവോ പറയുന്നത് ഈ വര്‍ഷവും ആപ്പിള്‍ മൂന്ന് ഐഫോണ്‍ മോഡലുകള്‍ ഇറക്കുമെന്നാണ്. എല്ലാ ഫോണുകള്‍ക്കും ‘ഫുള്‍ വിഷന്‍ ഡിസ്‌പ്ലെ’ ആയിരിക്കും ഉണ്ടാകുക. എന്നാല്‍ ഏറ്റവും വില കുറഞ്ഞ മോഡലിന് എല്‍സിഡി പാനല്‍ ആയിരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. മറ്റു മോഡലുകള്‍ക്ക് ഓലെഡ് ഡിസ്‌പ്ലെ ആയിരിക്കും.

കാര്യമായി വിറ്റു പോകുമെന്നു പ്രതീക്ഷിച്ച രാജ്യങ്ങളിലൊന്നായ ചൈനയില്‍ ഐഫോണ്‍ X ന് തണുപ്പന്‍ സ്വീകരണമാണ് ലഭിച്ചത്. മുന്‍ ക്യാമറകള്‍ പിടിപ്പിക്കാനായി ഉപയോഗിച്ച സ്ഥലം (notch) സ്‌ക്രീനിന്റെ വലിപ്പം കുറച്ചതായി ചിലര്‍ക്ക് അനുഭവപ്പെട്ടു. താരതമ്യപ്പെടുത്തുമ്പോള്‍ ഐഫോണ്‍ 8 പ്ലസിന്റെ സ്‌ക്രീനിനാണ് ഉപയോഗിക്കാന്‍ കൂടുതല്‍ സ്ഥലം കിട്ടുന്നതെന്നും ചില ഉപയോക്താക്കള്‍ കരുതുന്നതായും വാര്‍ത്തകളുണ്ട്.

ചൈനയില്‍ ഫോണിന്​ പ്രതീക്ഷിച്ച വില്‍പന ലഭിക്കാത്തത്​ ആപിളിന്​ വലിയ തിരിച്ചടിയായിരുന്നു. ചൈനയിലെ പല ജനപ്രിയ ആപ്ലിക്കേഷനുകളും ​എക്​സി​​ന്‍റെ സ്​ക്രീന്‍​ റേഷ്യോക്ക്​ അനുപാതികമായി പ്രവര്‍ത്തിക്കാത്തതും എക്​സ്​ വാങ്ങുന്നതില്‍ നിന്നും ചൈനക്കാരെ പിറകോട്ടടിച്ചതായാണ്​ റിപ്പോര്‍ട്ട്​.