ഇന്ത്യയുടെ ജിഡിപി ഇരുപത് വര്‍ഷത്തിനിടെ ആറിരട്ടി വര്‍ധിച്ചു: മോദി

0
50

ദാവോസ്: ഇന്ത്യയുടെ ജിഡിപി ഇരുപത് വര്‍ഷത്തിനിടെ ആറിരട്ടി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 30 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഭരിക്കാനുള്ള പൂര്‍ണ ഭൂരിപക്ഷം ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയതെന്നും എല്ലാവരുടേയും വികസനം എന്നതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും മോദി പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമുള്ള, മികച്ചനിലയില്‍ ജീവിക്കുന്ന യുവത്വം പോലും വഴിതെറ്റിപ്പോകുകയാണ്. ആഗോളവല്‍ക്കരണത്തിന് അതിന്റെ പ്രതാപം പതിയെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആഗോളവത്കരണത്തിനു വിരുദ്ധമായി രാജ്യങ്ങള്‍ സംരക്ഷണവാദമാണ് ഉയര്‍ത്തുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.