എന്‍സിപിയില്‍ ലയിച്ച് മന്ത്രിയാകാനില്ല: കോവൂര്‍ കുഞ്ഞുമോന്‍

0
51

തിരുവനന്തപുരം: എന്‍സിപിയില്‍ ലയിച്ച് മന്ത്രിയാകാനില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. എന്‍സിപിയുമായി ചര്‍ച്ചകളൊന്നും തന്നെ നടത്തിയിട്ടില്ലെന്നും കുഞ്ഞുമോന്‍ വ്യക്തമാക്കി. ആര്‍എസ്പി ലെനിനിസ്റ്റ് വിഭാഗത്തിന്റെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍സിപി വഴി മന്ത്രിയാകുമെന്ന പ്രചരണത്തിലേക്ക് തന്റെ പേര് എങ്ങനെയോ വലിച്ചിഴക്കപ്പെട്ടതാണ്. തങ്ങളെ മുന്നണിയില്‍ ഉള്‍പ്പെടുത്തി മന്ത്രിസ്ഥാനം നല്‍കണമെന്ന് എല്‍ഡിഎഫിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടാന്‍ പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചതായും കുഞ്ഞുമോന്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ ആര്‍.എസ്.പിക്ക് എംഎല്‍എ ഉണ്ടായിരുന്നപ്പോഴൊക്കെ മന്ത്രിസ്ഥാനം ലഭിച്ചിരുന്നെന്നും എന്നാല്‍ മന്ത്രിസ്ഥാനത്തിനുവേണ്ടി വിലപേശാനില്ലെന്നും കുഞ്ഞുമോന്‍ വ്യക്തമാക്കി.