എന്‍.എം.ഡി.സിയില്‍ അവസരം

0
55

നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ 101 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെയിന്റനന്‍സ് അസിസ്റ്റന്റ് ഇലക്ട്രിക്കല്‍- ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐ വിദ്യാഭ്യാസമാണ് യോഗ്യത.

അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ്- ഫിസിയോതെറാപ്പിയില്‍ ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

അസിസ്റ്റന്റ് ലാബ് ടെക്‌നീഷ്യന്‍- സയന്‍സില്‍ ബിരുദവും മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ ഡിപ്ലോമയും. ബിരുദധാരികള്‍ക്ക് രണ്ടുവര്‍ഷവും ഡിപ്ലോമക്കാര്‍ക്ക് അഞ്ചുവര്‍ഷവും മുന്‍പരിചയവുമാണ് യോഗ്യത.
അസിസ്റ്റന്റ് ഡയറ്റീഷ്യന്‍- ബി.എസ്സി./ ബി.എച്ച്.എസ്സി. ബിരുദവും ഡയറ്റിക്സില്‍ ഡിപ്ലോമയും. അല്ലെങ്കില്‍ ന്യുട്രീഷ്യന്‍/ഡയറ്റിക്സ് ബിരുദം. അല്ലെങ്കില്‍ ഫുഡ് ആന്‍ഡ് നുട്രീഷ്യനില്‍ ബി.എസ്സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

എച്ച്.ഇ.എം. യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം.
അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് യോഗ്യത: പത്താം ക്ലാസ്/ സയന്‍സില്‍ ബിരുദം/ഫാര്‍മസിയില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. ബിരുദധാരികള്‍ക്ക് മൂന്നുവര്‍ഷവും പത്താം ക്ലാസുകാര്‍ക്ക് ആറുവര്‍ഷവും കമ്പൗണ്ടര്‍/ ഫാര്‍മസിസ്റ്റ് തസ്തികയില്‍ പ്രവൃത്തിപരിചയം.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി www.nmdc.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

എഴുത്തുപരീക്ഷയുടെയും ട്രേഡ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 27.