ഐപിഎല്‍ 11-ാം സീസണിന് ഏപ്രില്‍ ഏഴിന് തുടക്കമാകും

0
47

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 11-ാം സീസണിന് ഏപ്രില്‍ ഏഴിന് മുംബൈയില്‍ തുടക്കമാകും. ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ ആറിനും ഫൈനല്‍ മെയ് 27നും മുംബൈയില്‍ തന്നെ നടക്കും. ഐപിഎല്‍ കമ്മീഷണര്‍ രാജീവ് ശുക്ലയാണ് മത്സരക്രമം പ്രഖ്യാപിച്ചത്. ഐപിഎല്‍ സംപ്രേക്ഷണാവകാശമുള്ള സ്റ്റാര്‍ നെറ്റ്വര്‍ക്കിന്‍റെ ആഭ്യര്‍ത്ഥനയെ തുടര്‍ന്ന് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

നേരത്തെ എട്ട് മണിക്കായിരുന്ന മത്സരമാണ് ഒരു മണിക്കൂര്‍ നേരത്തെയാക്കിയത്. ഇനിമുതല്‍ മത്സരങ്ങള്‍ ദിവസവും വൈകിട്ട് അഞ്ചരയ്ക്കും ഏഴ് മാണിക്കും തുടങ്ങും ആവശ്യത്തിനു ചാനലുകള്‍ ഉള്ളതിനാല്‍ മത്സരങ്ങള്‍ നേരുത്തെ തുടങ്ങുന്നത് പ്രശ്നമല്ലെന്നാണ് സ്റ്റാറിന്റെ പക്ഷം. ഏപ്രില്‍ ഏഴ് മുതല്‍ മേയ് 27 വരെയാണ് ഐപിഎല്‍ 11ാം പതിപ്പ് അരങ്ങേറുക. മുംബൈയില്‍ ഏപ്രില്‍ 6നാണ് ഉദ്ഘാടന ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുള്ളത്.അതേസമയം 360 ഇന്ത്യന്‍ താരങ്ങളടക്കം 578 താരങ്ങള്‍ പങ്കെടുക്കുന്ന ഐപിഎല്‍ ലേലം ജനുവരി 27, 28 തിയ്യതികളില്‍ ബെംഗളുരുവില്‍ നടക്കും.