ഓസ്ട്രേലിയന്‍ ഓപ്പണിൽ വീണ്ടും അട്ടിമറി

0
48

മെൽബൺ:ഓസ്ട്രേലിയന്‍ ഓപ്പണിൽ മൂന്നാം സീഡ് ബള്‍ഗേ റിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ പുറത്താക്കി ഇംഗ്ലണ്ടിന്റെ കൈല്‍ എഡ്മണ്ട്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലാണ് കൈല്‍ ജയം സ്വന്തമാക്കിയത്.

സ്കോര്‍: 6-4, 3-6, 6-3, 6-4. ഗ്ലാന്‍ഡ്സ്ലാം പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ എത്തുന്ന ആറാമത്തെ ബ്രിട്ടീഷ് താരമാണ് എഡ്മണ്ട്. നാല് സെറ്റ് പോരാട്ടം ജയിച്ചാണ് എഡ്മണ്ട് തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം സെമിയ്ക്ക് യോഗ്യത നേടിയത്.