ഓസ്ട്രേലിയന്‍ ഓപ്പണ്‍: ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

0
52

മെൽബൺ : ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ആറം റാങ്കിലുള്ള മാരിന്‍ സിലിക്കിനെ നേരിടും.നേരത്തെ ഏറ്റുമുട്ടിയതിന്‍റെ റെക്കോര്‍ഡുകള്‍ നോക്കുകയാണെങ്കില്‍ മുന്‍തൂക്കം നദാലിനാണ്. ആറ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ അഞ്ച് തവണയും വിജയം നദാലിനായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം.

പതിനേഴാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റഫേല്‍ നദാലിന് ടൂര്‍ണ്ണമെന്‍റില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കനത്ത പോരാട്ടമാണ് ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത്.