ഓസ്‌കര്‍: ഷെയ്പ്പ് ഓഫ് വാട്ടറിന് 13 നോമിനേഷനുകള്‍

0
62

ലോസ് ആഞ്ജല്‍സ്: 90-ാമത് ഓസ്‌കര്‍പുരസ്‌ക്കാരങ്ങള്‍ക്കുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകന്‍, നടി ഉള്‍പ്പെടെ 13 നാമനിര്‍ദ്ദേശങ്ങളാണ് ഷെയ്പ്പ് ഓഫ് വാട്ടര്‍ നേടിയിരിക്കുന്നത്. അമേരിക്കന്‍ ഫാന്റസി ഡ്രാമാ വിഭാഗത്തില്‍പ്പെട്ട ചിത്രമാണ് ഷെയ്പ്പ് ഓഫ് വാട്ടര്‍.

ശീതയുദ്ധകാലത്തെ ഭ്രമാത്മക പ്രണയകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുയിലെര്‍മോ ഡെല്‍ ടൊറോയാണ്. പ്രധാന കഥാപാത്രത്തെ സാവി ഹോക്കിന്‍സ് അവതരിപ്പിക്കുന്നു.