ഓഹരി സൂചികകള്‍ സര്‍വ്വകാല റെക്കോര്‍ഡില്‍ ആരംഭം

0
51

മുംബൈ: ഓഹരി സൂചികകള്‍ വന്‍ നേട്ടത്തില്‍. രാജ്യത്തെ അന്‍പതു മുന്‍നിര ഓഹരികളുടെ സൂചികയായ നിഫ്റ്റി ഇതാദ്യമായി 11,000 പിന്നിട്ടു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 36,000ത്തിനോടടുത്താണ് വ്യാപാരം ആരംഭിച്ചത്.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 134 പോയിന്റ് നേട്ടത്തില്‍ 35,932ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 11009ലുമെത്തി. യുഎസിലെ സാമ്പത്തിക പ്രതിസന്ധി മാറിയെന്ന സൂചനകളില്‍ കുതിച്ചുയര്‍ന്ന ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ചായിരുന്നു ഇന്ത്യന്‍ സൂചികകളുടെയും മുന്നേറ്റം.

ബാങ്കിങ്, മെറ്റല്‍ ഓഹരികള്‍ കുതിപ്പു രേഖപ്പെടുത്തി. ആക്സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ഓഹരികളാണ് ഏറെ നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക് 2.06 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്‍ഫോസിസ് 1.72 ശതമാനം നേട്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീന്‍ തുടങ്ങിയ കമ്പനികള്‍ 1.3 ശതമാനം നേട്ടമുണ്ടാക്കി.

പിഎന്‍ബി ഹൗസിങ് ഫിനാന്‍സ്, സിംഫണി, ഇന്ത്യബുള്‍സ് ഹൗസിങ്, ഇന്ത്യബുള്‍സ് റിയല്‍ എസ്റ്റേറ്റ്, എന്‍ഐഐടി, ക്രോംപ്ടന്‍ ഗ്രീവ്സ്, കാന്‍ ഫിന്‍ ഹോംസ് തുടങ്ങിയ കമ്പനികള്‍ ത്രൈമാസ റിപ്പോര്‍ട്ടുകള്‍ ഇന്നു പുറത്തുവിടും.