കര്‍ഷകരോടും ആവാം ആലിംഗന തന്ത്രം: മോദിയെ വിമര്‍ശിച്ച് രാഹുല്‍

0
42

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആലിംഗനനയതന്ത്രത്തിനെതിരെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉന്നതരായിട്ടുള്ള ആളുകളെ മാത്രമേ മോദി കെട്ടിപ്പിടിച്ച് ആശ്ലേഷിക്കാറുള്ളൂ. കര്‍ഷകരോടും പട്ടാളക്കാരോടും പാവപ്പെട്ട തൊഴിലാളികളോടും അദ്ദേഹം ഇങ്ങനെ ചെയ്യില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തുന്നു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.

ആലിംഗന നയതന്ത്ര’ത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പരിഹസാത്തിനെതിരെ ചട്ടങ്ങളൊന്നും അറിയാത്ത സാധാരണക്കാരനാണ് താനെന്ന് മോദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് രാഹുലിന്റെ ട്വീറ്റ്.

സാധരണക്കാരനാണ് എന്ന് പറയുമ്പോഴും ഉന്നതരെ മാത്രം ആലിംഗനം ചെയ്യുന്നതിന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ് മോദിജീ.., സാധാരണക്കാര്‍, കര്‍ഷകര്‍, ജവാന്മാര്‍, തൊഴിലാളികള്‍ എന്നിവരേയും ആലിംഗനം ചെയ്യുന്നത് പ്രധാനമാണെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.
ലോക നേതാക്കളെ മോദി കെട്ടിപ്പിടിക്കുന്ന രീതിയെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലൂടെ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു വീഡിയോ ഇറക്കിയത്.