കുഴിനഖവും വീട്ടുവൈദ്യവും

0
112

 

ഇന്‍ഗ്രോണ്‍ നെയില്‍ അഥവാ കുഴി നഖം , ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. നഖങ്ങള്‍ ചര്‍മത്തിനുള്ളിലേയ്ക്ക് വളര്‍ന്നുവരുന്ന ഒരു അവസ്ഥയാണിത്.

നഖങ്ങള്‍ ചര്‍മത്തിനുള്ളിലേയ്ക്കു വളര്‍ന്നു വേദനിപ്പിയ്ക്കുന്ന ഒരു അവസ്ഥയാണിത്. ഫംഗല്‍, ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍, വൃത്തിയില്ലായ്മ, വല്ലാതെ വിയര്‍ക്കുക, വാസ്‌കുലാര്‍ പ്രശ്നം, പ്രമേഹം, നഖം തീരെ ചെറുതായി ഇരുഭാഗവും ഇറക്കി വെട്ടുക തുടങ്ങിയവയെല്ലാം ഇതിനുള്ള പ്രധാന കാരണങ്ങളാണ്.

കുഴിനഖത്തിനു പരിഹാരമായി താഴെ പറയുന്നവ പരീക്ഷിച്ച് നോക്കാവുന്നതാണ്…

* വെള്ളത്തില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലക്കി കാല്‍ മുക്കി വയ്ക്കുകയോ , ഇത് മുക്കിയ പഞ്ഞി നഖത്തിന് മുകളില്‍ വയ്ക്കുന്നതും നല്ലതാണ്.

* വിക്‌സ് വേപ്പോറബ് കുഴിനഖത്തിന് മുകളില്‍ പുരട്ടുന്നത് ഗുണം ചെയ്യും.

*കുഴിനഖമുള്ളിടത്ത് ടീ ട്രീ ഓയില്‍ പുരട്ടുന്നതു ഗുണം ചെയ്യും . ഇത് നല്ലൊരു പ്രക്യതിദത്ത ആന്റിബയോട്ടിക്കാണ്.

* ഇളം ചൂടുവെള്ളത്തില്‍ ഉപ്പ് കലക്കി അതില്‍ ചെറുനാരങ്ങാനീര് ഒഴിച്ച് കാലിറക്കി വയ്ക്കുന്നത് കുഴിനഖത്തിന് പരിഹാരമാണ്.