ഖത്തറിനെതിരായ ഉപരോധം നീക്കില്ലെന്ന നിലപാടിലുറച്ച് ഗള്‍ഫ് രാജ്യങ്ങള്‍

0
45
A map of Qatar is seen in this picture illustration June 5, 2017. REUTERS/Thomas White/Illustration

ദോഹ: ഖത്തറിനെതിരായ ഉപരോധം നീക്കില്ലെന്ന നിലപാടിലുറച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഉപരോധം പിന്‍വലിക്കണമെങ്കില്‍ കഴിഞ്ഞ വര്‍ഷം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നടപ്പാക്കുക തന്നെ വേണമെന്ന് ഈജിപ്ത് അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് ഈജിപ്ത് ഇക്കാര്യം അറിയിച്ചത്.

ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചു പൂട്ടുക എന്നത് ഉള്‍പ്പെടെ 13 ഇന ആവശ്യങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ രാജ്യങ്ങളാണ് ഖത്തറിനെ ഉപരോധിക്കുന്ന മറ്റ് രാജ്യങ്ങള്‍.

ഖത്തറിന്റെ പ്രകോപനങ്ങളെ പറ്റി രാജ്യപ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നും, തങ്ങളുടെ താല്‍പര്യങ്ങളെയും ദേശീയ സുരക്ഷയെയും വെല്ലുവിളിക്കുന്ന നീക്കങ്ങളാണ് ഖത്തറില്‍ നിന്നുണ്ടാകുന്നതെന്നും ഈജിപ്ത് പ്രതിരോധ മന്ത്രാലയം വക്താവ് അ്മദ് അബൂസെയ്ദ് ഫേസ്ബുക്കില്‍ കുറിച്ചു. നാല് രാജ്യങ്ങള്‍ പരസ്പരം പൂര്‍ണ ഐക്യത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.