ഖലീഫ സ്ട്രീറ്റില്‍ ഫെബ്രുവരി 20 വരെ ഗതാഗത നിയന്ത്രണം

0
48

ദോഹ: ഖലീഫ സ്ട്രീറ്റില്‍ പോസ്റ്റ് ഇന്റര്‍സെക്ഷനും (അല്‍ മഹാ ഇന്റര്‍സെക്ഷന്‍) ടിവി ഇന്റര്‍സെക്ഷനും ഇടയില്‍ ഇരു വശങ്ങളിലേക്കും ഓരോ വരി പാതകള്‍ അഷ്ഗാല്‍ അടയ്ക്കും. ഫെബ്രുവരി 20 വരെയാണു നിയന്ത്രണം.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഘട്ടം ഘട്ടമായായിരിക്കും നിയന്ത്രണം. മറ്റു രണ്ടു വരി പാതകളില്‍ ഗതാഗതം പതിവു പോലെ അനുവദിക്കും. ഖലീഫ സ്ട്രീറ്റിന്റെ വികസനം, ടിവി റൗണ്ടെബൗട്ട് ഇന്റര്‍സെക്ഷനാക്കി മാറ്റുന്നത് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണു ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയത്.