ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് നീക്കം

0
44

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിന് നീക്കം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇംപീച്ച്മെന്റ് പ്രമേയത്തെക്കുറിച്ച് പ്രതികരിച്ചത്.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ തന്നെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുന്നതിന് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചനടത്തിവരികയാണെന്നും യെച്ചൂരി അറിയിച്ചു. ഇപ്പോള്‍ നിയമനിര്‍മ്മാണസഭ ഇടപെടേണ്ട ഘട്ടമെത്തിയെന്നും യെച്ചൂരി പറഞ്ഞു.

ചീഫ് ജസ്റ്റിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച വിഷയത്തില്‍ ഇതുവരെ പരിഹാരമായിട്ടില്ല.