ചോറ് ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ ?

0
106

ഇന്നത്തെ അരിയുടെ വിലയനുസരിച്ച് മിച്ചം വരുന്ന ചോറ് പാഴാക്കാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനീകരമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത് .

ക്യത്യമല്ലാത്ത താപനിലയില്‍ സൂക്ഷിക്കുന്ന ചോറില്‍ ബാക്്ടീരികളുടെ സാന്നിദ്ധ്യം കൂടാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജില്‍ ക്യത്യമായ തണുപ്പില്‍ സൂക്ഷിച്ച ചോറാണെങ്കിലും നല്ല പോലെ ചൂടായില്ലെങ്കില്‍ പുറത്തെടുത്ത്, തണുപ്പ് കുറയുമ്പോള്‍ ബാക്ടീരിയയുടെ സാന്നി്ദ്ധ്യം വീണ്ടുമുണ്ടാകും.

മിച്ചം വരുന്ന ചോറ് നന്നായി തിളപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. പാകം ചെയ്ത ശേഷം 2 മണിക്കൂറിനുള്ളില്‍ തന്നെ ചോറു കഴിക്കുകയാണ് ചെയ്യേണ്ടത്.