തസ്തിക തിരഞ്ഞെടുത്ത് പ്രായപരിധി കൂട്ടാന്‍ കഴിയില്ലെന്ന് ;പി.എസ്.സി

0
49

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഉയര്‍ത്താനാകില്ലെന്ന് പി.എസ്.സി. ഉയര്‍ന്ന പ്രായം 40 ല്‍ നിന്ന് 43 ആക്കി മാറ്റണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തസ്തിക തിരഞ്ഞെടുത്ത് പ്രായപരിധി കൂട്ടാന്‍ കഴിയില്ലെന്ന് പി.എസ്.സി വ്യക്തമാക്കി.

അതുപോലെ ഹയര്‍ സെക്കന്‍ഡറി കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷ് നിയമനത്തിന് ഇംഗ്ലീഷ് എം.എ യും യോഗ്യതയായി അംഗീകരിക്കും.
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിലെ ഗാര്‍ഡ് (എന്‍.സി.എ.-പട്ടികവര്‍ഗം, ഒ.എക്‌സ്) തിരഞ്ഞെടുപ്പിന് ശാരീരിക അളവെടുപ്പ് നടത്തും. പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷനിലെ ടൈപ്പിസ്റ്റ് ഗ്രേഡ്-2 തസ്തികയ്ക്ക് സമാനതസ്തികകള്‍കൂടി ഉള്‍പ്പെടുത്തി പൊതുവിജ്ഞാപനം പ്രസിദ്ധീകരിക്കും.