താരമായി ബാഹുബലി കമ്മലും സംയുക്തയും; വീഡിയോ കാണാം

0
68

 

താരവിവാഹങ്ങള്‍ ആഘോഷിക്കുന്നതിനോടൊപ്പം അതില്‍ അതിഥികളായി എത്തുന്നവരും ചടങ്ങിന് കാഴ്ചയുടെ നിറപകിട്ടേകാറുണ്ട്. ത്യശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ നടന്ന വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരങ്ങള്‍ ഓരോരുത്തരും
വ്യത്യസ്തരീതിയില്‍ തിളങ്ങി.

കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ബാഹുബലി കമ്മലാണ്. കമ്മലഴകില്‍ താരമായത് നമ്മുടെ സ്വന്തം സംയുക്ത വര്‍മയും.
ബാഹുബലിയില്‍ അനുഷ്‌ക ഷെട്ടി അണിഞ്ഞ തട്ടുകളും അലുക്കുകളുമുള്ള കമ്മലിന് സമാനമായിരുന്നു സംയുക്ത അണിഞ്ഞ കമ്മല്‍ . മറ്റ് ആഭരണങ്ങള്‍ അണിഞ്ഞിരുന്നില്ലെങ്കിലും ചടങ്ങില്‍ സംയുക്തയും കമ്മലും താരമായിരുന്നു. ഇളം നീല ചുരിദാറണിഞ്ഞ് സിംപിളായാണ് സംയുക്ത പ്രിയകൂട്ടുകാരിയുടെ വിവാഹത്തിനെത്തിയത്.