ദാവോസില്‍ ഇന്ത്യയിലെ സാമ്പത്തിക അസന്തുലിതാവസ്ഥയെക്കുറിച്ച് മോദി സംസാരിയ്ക്കണം: രാഹുല്‍ ഗാന്ധി

0
51

ദാവോസ്: ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യയിലെ സാമ്പത്തിക അസന്തുലിതാവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം. എന്തുകൊണ്ടാണ് ജനസംഖ്യയിലെ ഒരു ശതമാനത്തിന്റെ കൈകളില്‍ രാജ്യത്തിന്റെ സമ്പത്തിന്റെ 73 ശതമാനവും എത്തപ്പെട്ടതെന്ന് ദാവോസില്‍ ദയവായി പറയണമെന്ന് രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു. ഓക്‌സ്ഫാം സര്‍വേയുടെ റിപ്പോര്‍ട്ടും രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.