ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ കൂത്തുപറമ്പ് സ്വദേശിക്ക് ഒരു കോടി സമ്മാനം

0
93

കണ്ണൂര്‍: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ കൂത്തുപറമ്പ് സ്വദേശിക്ക് ഒരു കോടി സമ്മാനം. ദുബായിയില്‍ വസ്ത്ര വ്യാപാരിയായ ചെമ്പയില്‍ ഷംസുദീനാണ് 45 ലക്ഷം രൂപ വില വരുന്ന ഇന്‍ഫിനിറ്റ് കാറും 55 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചത്. ദുബായ് ഗ്ലോബല്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ ദുബായ് ടൂറിസം വകുപ്പ് സിഇഒ അബ്ദുള്ളയാണ് നറുക്കെടുപ്പിലൂടെ സമ്മാനം പ്രഖ്യാപിച്ചത്. 21 വര്‍ഷമായി ദുബായിയില്‍ ബിസിനസ് നടത്തുന്ന ഷംസുദ്ദീന്‍ നിരവധി തവണ ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്.