പത്മാവത് റിലീസിനൊരുങ്ങി; നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി

0
54

ന്യൂഡല്‍ഹി: പത്മാവത് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പത്മാവത് റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയ കോടതി നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞു.

വിധി എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്നും തീയേറ്ററുകളുടെ സുരക്ഷ സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തണമെന്നും കോടതി വ്യക്തമാക്കി. സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിച്ച സിനിമയുടെ റിലീസ് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും സിനിമ ഇഷ്ടമില്ലെങ്കില്‍ കാണേണ്ടെന്നും കോടതി പരാമര്‍ശിച്ചു.

നേരത്തെ തന്നെ പത്മാവതിന്റെ റിലീസ് തടയാനാവില്ലെന്നും ഇക്കാര്യത്തില്‍ ഇനി വാദം കേള്‍ക്കില്ലെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ വിധിയില്‍ ഭേദഗതി തേടിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ കോടതിയെ സമീപിച്ചത്. ജനുവരി 25-നാണ് പത്മാവത് റിലീസ് ചെയ്യുക.