പരിക്ക് മൂലം റാഫേല്‍ നദാല്‍ പിന്‍വാങ്ങി; മരിയന്‍ സിലിച്ച് സെമിഫൈനലില്‍

0
48


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ച് സെമിഫൈനലില്‍. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പരിക്ക് മൂലം മത്സരം പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്നാണ് സിലിച്ച് സെമിഫൈനലിലെത്തിയത്.

മത്സരത്തിന്റെ അഞ്ചാം സെറ്റില്‍ സിലിച്ച് രണ്ട് ഗെയിം നേടി നില്‍ക്കുമ്പോഴാണ് നദാല്‍ പിന്‍വാങ്ങിയത്. അതുവരെ ഇരുവരും രണ്ട് സെറ്റ് നേടിയിരുന്നു. ആദ്യ സെറ്റ് നദാല്‍ 6-3ന് നേടിയപ്പോള്‍ രണ്ടാം സെറ്റ് സിലിച്ച് അതേ സ്‌കോറിന് കരസ്ഥമാക്കി. 7-6 എന്ന സ്‌കോറിന് മൂന്നാം സെറ്റ് നദാല്‍ കൈപ്പിടിയിലാക്കിയപ്പോള്‍ നാലാം സെറ്റ് 6-2ന് നേടി സിലിച്ച് തിരിച്ചുവന്നു. നാലാം സെറ്റിന്റെ തുടക്കം മുതല്‍ പരിക്ക് നദാലിനെ അലട്ടിയിരുന്നു. ഒടുവില്‍ തീരെ കളിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് അദ്ദേഹം അഞ്ചാം സെറ്റില്‍ പിന്‍വാങ്ങിയത്.