പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍

0
43


മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ താലൂക്കില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. നേരത്തെ, മലപ്പുറം ജില്ലയിലാകെ ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കിലേക്ക് മാത്രമായി ചുരുക്കുകയായിരുന്നു.

എസ്എഫ്‌ഐ – മുസ്‌ലിം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്നാണു പെരിന്തല്‍മണ്ണയിലെ ലീഗ് ഓഫീസ് തകര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധിച്ചു ലീഗുകാര്‍ കോഴിക്കോട് – പാലക്കാട് ദേശീയപാത ഉപരോധിച്ചിരുന്നു. അങ്ങാടിപ്പുറം പോളിടെക്‌നിക്കിലെ എസ്എഫ്‌ഐ- യുഡിഎസ്എഫ് തര്‍ക്കമാണു ക്യാംപസ് വിട്ടു ടൗണിലേക്കെത്തിയത്.

അതിനിടെ, മങ്കട സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി അടിച്ചു തകര്‍ത്തിരുന്നു. മലപ്പുറം നഗരത്തില്‍ എസ്എഫ്‌ഐ സമ്മേളനത്തിന്റേതുള്‍പ്പെടെയുള്ള ബോര്‍ഡുകള്‍ എംഎസ്എഫ് – യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും പരാതിയുണ്ട്.