ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പ്: ഔദ്യോഗിക സ്‌പോണ്‍സര്‍ ഖത്തര്‍ എയര്‍വെയ്‌സ്

0
48

ദോഹ: പാരീസിലും ന്യൂയോര്‍ക്ക് സിറ്റിയിലും നടക്കുന്ന ഫോര്‍മുല ഇ പ്രിക്‌സുകളുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ ഖത്തര്‍ എയര്‍വെയ്‌സ്. എ ബി ബി ഫിയ ഫോര്‍മുല ഇ ചാംപ്യന്‍ഷിപ്പ് ഇലക്ട്രിക് സ്ട്രീറ്റ് റേസിംഗ് സീരിസുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജൂലായ് 14, 15 തിയ്യതികളില്‍ നടക്കുന്ന ന്യൂയോര്‍ക്ക് സിറ്റി ഇപ്രിക്സിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ ഖത്തര്‍ എയര്‍വേയ്സായിരിക്കും. ആദ്യമായാണ് ന്യുയോര്‍ക്ക് സിറ്റി ഇപ്രിക്സില്‍ ഖത്തര്‍ പങ്കാളിത്തം വഹിക്കുന്നത്. ഏപ്രില്‍ 28ന് നടക്കുന്ന പാരീസ് ഇപ്രിക്സിന്റെയും ടൈറ്റില്‍ സ്പോണ്‍സര്‍ ഖത്തര്‍ എയര്‍വേയ്സാണ്. അതേപോലെ ഏപ്രില്‍ 14ന് നടക്കുന്ന റോം ഇപ്രിക്സ്, മെയ് 19ന് നടക്കുന്ന ബര്‍ലിന്‍ ഇപ്രിക്സ് എന്നിവയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയും ഖത്തര്‍ എയര്‍വേയ്സായിരിക്കും.

ഫോര്‍മുല ഇ സ്ഥാപകനും സി ഇ ഒയുമായ അലജാന്ദ്രോ അഗാഗിനൊപ്പം ഒറിക്സ് റൊട്ടാന ഹോട്ടലില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അല്‍ബാകിര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസം ഫ്രഞ്ച് തലസ്ഥാനത്ത് നടന്ന പാരീസ് ഇപ്രിക്സിന്റെ ടൈറ്റില്‍ പങ്കാളിയും ജൂലായ് മാസം നടന്ന ന്യുയോര്‍ക്ക് സിറ്റി ഇപ്രിക്സിന്റെ എയര്‍ലൈന്‍ പങ്കാളിയും ഖത്തര്‍ എയര്‍വേയ്സായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സഹകരണം ശക്തിപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രോണിക് കാറുകളുപയോഗിച്ചുള്ള സ്ട്രീറ്റ് റേസിംഗ് സീരിസാണ് ഫോര്‍മുല ഇ.