മധ്യപ്രദേശ് ഗവര്‍ണറായി ആനന്ദിബെന്‍ പട്ടേല്‍ ചുമതലയേറ്റു

0
32

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറായി ചുമതലയേറ്റു. നിലവില്‍ ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്ലിക്കായിരുന്നു മധ്യപ്രദേശിന്റെ അധികച്ചുമതല.

2014-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി ആയപ്പോഴാണ് ആനന്ദിബെന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്. ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാണ് ആനന്ദി ബെന്‍. 2016-ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ആനന്ദിബെന്‍ പട്ടേല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ഗുജറാത്തില്‍ വിദ്യാഭ്യാസമന്ത്രിയായും ഇവര്‍ സേവനമനുഷ്ഠിച്ചിരുന്നു.