മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു

0
146

2018 സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് മാരുതി ആരംഭിച്ചു. 11,000 രൂപയാണ് പുത്തന്‍ മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് തുക. രാജ്യത്തുടനീളമുള്ള മാരുതി ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ ബുക്ക് ചെയ്യാം.

ഫെബ്രുവരി ഏഴു മുതല്‍ നടക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് പുത്തന്‍ സ്വിഫ്റ്റ് ഔദ്യോഗികമായി മാരുതി നിരയില്‍ എത്തും. ഫെബ്രുവരി അവസാനത്തോടെ തന്നെ പുതിയ മാരുതി ഹാച്ച്ബാക്ക് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങുമെന്ന് ബംഗളൂരു ഡീലര്‍മാര്‍ വ്യക്തമാക്കി.

സ്വിഫ്റ്റ് ബുക്ക് ചെയ്തതിന് ശേഷം പിന്നീടൊരു ഘട്ടത്തിലാകും വകഭേദം തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കുക. ഔദ്യോഗിക അവതരണത്തിന് ശേഷം മാത്രമാണ് സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ വകഭേദങ്ങള്‍ സംബന്ധിച്ചു വ്യക്തമായ ചിത്രം ലഭിക്കുക.

ഔദ്യോഗിക അവതരണത്തിന് തൊട്ടുപിന്നാലെ എത്രയും പെട്ടെന്ന് ഈ ഉപഭോക്താക്കള്‍ക്ക് പുതുതലമുറ സ്വിഫ്റ്റിനെ ലഭ്യമാക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കും.

പുത്തന്‍ ഡാഷ്ബോര്‍ഡ്, മള്‍ട്ടി-ഫംങ്ഷന്‍ ത്രി-സ്പോക്ക് ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍ (ഓഡിയോ/ക്രൂയിസ് കണ്‍ട്രോള്‍ക്ക് ഒപ്പം), ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി നേടിയ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളുന്നതാണ് രാജ്യാന്തര സ്വിഫ്റ്റിന്റെ വിശേഷങ്ങള്‍.

യഥാക്രമം 82 bhp, 74 bhp കരുത്ത് ഉത്പാദിപ്പിക്കുന്നതാകും പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് (Auto Gear Shift) ഓപ്ഷനുകള്‍ പുതിയ മാരുതി സ്വിഫ്റ്റില്‍ ലഭ്യമാകും.