ധനവിനിയോഗ ബില്‍ പാസായി; യു.എസില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക്‌ പരിഹാരം

0
51

വാ​ഷി​ങ്​​ട​ണ്‍: ധ​ന​ബി​ല്‍ പാ​സാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയ്ക്ക്‌
പരിഹാരം. പ്രതിപക്ഷ​മായ ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍സുമായി ധാരണയിലെത്തിയതിനെത്തുടര്‍ന്ന്​ ധനബില്‍ സെനറ്റ്​ പാസാക്കി. 18നെതിരെ 81 വോട്ടിനാണ്​ തിങ്കളാഴ്​ച അര്‍ധരാത്രി ബില്‍ പാസായത്​. ഇതേതുടര്‍ന്ന്​ യു.എസ്​ സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഷട്ട്​ ഡൗണ്‍’ ​ഉടന്‍ പിന്‍വലിക്കും. വെള്ളിയാഴ്​ച മുതല്‍ നിലച്ച സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനം ഇതോടെ​ പുന:രാരംഭിക്കും.

റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള നൂറംഗ സെനറ്റിൽ ശനിയാഴ്ച ധനവിനിയോഗ ബിൽ പാസാക്കാൻ കഴിയാതിരുന്നതോടെയാണ് യുഎസ് സാമ്പത്തിക സ്തംഭനത്തിലേയ്ക്ക്‌ നീങ്ങിയത്. ഇതോടെ എട്ടു ലക്ഷത്തിലേറെ സർക്കാർ ജീവനക്കാര്‍ക്ക്‌ ശമ്പളം മുടങ്ങി. അവശ്യ സർവീസുകൾ മാത്രമാണ്‌ കഴിഞ്ഞ ദിവസം പ്രവർത്തിച്ചത്. കുട്ടികളായിരിക്കുമ്പോൾ യു.എസിലേയ്ക്ക് കുടിയേറിയ ഏഴ് ലക്ഷത്തിലേറെ പേര്‍ക്ക്‌
നൽകിയ താൽക്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിന്‍വലിച്ചതാണ് ഡെമോക്രാറ്റുകളുടെ
പ്രതിഷേധത്തിന് ഇടയാക്കിയത്.

ഇ​ത്ത​രം സ​ർ​ക്കാ​ർ സ്തം​ഭ​നം അ​മേ​രി​ക്ക​യി​ൽ ഇ​താ​ദ്യ​മ​ല്ല. എ​ന്നാ​ൽ, ഭ​രി​ക്കു​ന്ന പാര്‍ട്ടിയ്ക്ക്‌ ഇ​രു​സ​ഭ​ക​ളി​ലും ഭൂരിപക്ഷമുണ്ടായിരിക്കെ സര്‍ക്കാര്‍ സ്തംഭനമുണ്ടാകുന്നത്‌ ആ​ദ്യ​മാ​ണ്.