ലൈ​ബീ​രി​യ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി മു​ൻ ലോ​ക ഫു​ട്ബോ​ൾ താ​രം ജോ​ർ​ജ് വി​യ അധികാരമേറ്റു

0
49

മ​ൺ​റോ​വി​യ: ലൈ​ബീ​രി​യ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി മു​ൻ ലോ​ക ഫു​ട്ബോ​ൾ താ​രം ജോ​ർ​ജ് വി​യ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.‌ആ​ഫ്രി​ക്ക​യി​ലെ ആ​ദ്യ​ത്തെ വ​നി​താ പ്ര​സി​ഡ​ന്‍റ് എ​ല്ല​ൻ ജോ​ൺ​സ​ൺ സി​ർ​ലേ​ഫ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണു പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​യ​ത്.

ഫി​ഫാ വേ​ൾ​ഡ് ക​പ്പ് ക​ളി​ക്കാ​ര​നാ​യി​രു​ന്ന വി​യ ഒ​രു ദ​ശ​കം മു​ന്പാ​ണു ക​ളി​ക്ക​ള​ത്തോ​ടു വി​ട​പ​റ​ഞ്ഞു രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്.പ​തി​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നു​ശേ​ഷ​മാ​ണ് ലൈ​ബീ​രി​യ ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്.ദു​ർ​ബ​ല​മാ​യ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ഴി​മ​തി നി​ർ​മാ​ർ​ജ​നം ചെ​യ്യു​മെ​ന്നും അ​ധി​കാ​ര​മേ​റ്റ ശേ​ഷം വി​യ പ​റ​ഞ്ഞു.