വാഹനപണിമുടക്ക്; കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

0
46

കോട്ടയം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്ന വാഹനപണിമുടക്കില്‍ നിന്ന് കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. കുറവിലങ്ങാട്, അതിരമ്പുഴ, വെള്ളാവൂര്‍ പഞ്ചായത്തുകളെയാണ് സമരത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. കോട്ടാങ്ങല്‍ പടയണി നടക്കുന്നതിനാല്‍ വെള്ളാവൂര്‍ പഞ്ചായത്തിനെയും അതിരമ്പുഴ, കുറവിലങ്ങാട് പഞ്ചായത്തുകളില്‍ തിരുന്നാള്‍ നടക്കുന്നതിനാല്‍ ഈ രണ്ടു പഞ്ചായത്തുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി സമരസമിതി അറിയിച്ചു.