വിവാദ പരാമര്‍ശങ്ങളടങ്ങിയ കുറിപ്പ് പ്രചരിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ നിലപാട് വ്യക്തമാക്കി സുന്ദര്‍ പിച്ചൈ

0
64
Sundar Pichai, senior vice president of Android, Chrome and Apps at Google Inc., speaks during a keynote session at the Mobile World Congress in Barcelona, Spain, on Monday, March 2, 2015. The event, which generates several hundred million euros in revenue for the city of Barcelona each year, also means the world for a week turns its attention back to Europe for the latest in technology, despite a lagging ecosystem. Photographer: Simon Dawson/Bloomberg via Getty Images

ഗൂഗിളിന്റെ വൈവിധ്യ നയത്തെ ചോദ്യം ചെയ്ത് സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളടങ്ങിയ കുറിപ്പ് പ്രചരിപ്പിച്ച ജെയിംസ് ഡാമോര്‍ എന്ന ജീവനക്കാരനെ പിരിച്ചുവിട്ട നടപടിയില്‍ തന്റെ നിലപാട് വെളിപ്പെടുത്തി ഗൂഗിളിന്റെ തലവനും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈ. ‘ അതൊരു ശരിയായ തീരുമാനമായിരുന്നു. എനിക്ക് അതില്‍ ഖേദമില്ല.’ എന്നാണ് അദ്ദേഹം അപ്രിയാപ്പെട്ടത്. ംഎസ്എന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം തുറന്ന് പറഞ്ഞത്.

ഗൂഗിളിലെ ലിംഗ,വര്‍ണ സമത്വത്തിനായുള്ള ശ്രമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള പത്ത് പേജ് ദൈര്‍ഘ്യമുള്ള കുറിപ്പാണ് ജെയിംസ് ഡാമോര്‍ പ്രചരിപ്പിച്ചത്.

‘സാങ്കേതികരംഗത്ത് സ്ത്രീ സാന്നിധ്യം കുറവാകുന്നതിന് കാരണം ജോലിസ്ഥലത്തെ പക്ഷപാതിത്വമോ വിവേചനമോ അല്ല. ആണും പെണ്ണും തമ്മിലുള്ള ശാരീരിക മാനസിക വ്യത്യാസങ്ങളാണ്. അതിനെ ലിംഗവിവേചനം എന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം. സ്ത്രീകള്‍ സാമൂഹ്യ രംഗത്തോ കലാരംഗത്തോ പ്രവര്‍ത്തിക്കുന്നതാണ് നല്ലത്.’ എന്നായിരുന്നു ഡാമോറിന്റെ പരാമര്‍ശങ്ങളില്‍ ചിലത്.

വെളുത്തവര്‍ഗക്കാര്‍ക്കെതിരെ ഗൂഗിള്‍ വിവേചനം കാണിക്കുന്നു എന്നുകാണിച്ച് ഈ മാസം ജെയിംസ് ഡാമോര്‍ ഗൂഗിളിനെതിരെ ഹര്‍ജി നല്‍കിയിരുന്നു.

ഗൂഗിള്‍ തന്നെ താഴ്ത്തിക്കെട്ടിയെന്നും കബളിപ്പിച്ചുവെന്നും ശിക്ഷിച്ചുവെന്നും ഡാമോര്‍ തന്റെ ഹര്‍ജിയില്‍ പറയുന്നു. തന്റെ കാഴ്ചപ്പാടുള്ള മറ്റുള്ളവരെയും ഗൂഗിള്‍ ഒറ്റപ്പെടുത്തുകയാണ്. അവരോട് മാന്യമായ പെരുമാറ്റമല്ല ഉള്ളത്. അവരെ ശിക്ഷിക്കുകയും പുറത്താക്കുകയുമാണ് ചെയ്യുന്നതെന്നും ഡാമോര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം പുറത്താക്കിയതിന് പിറകെ വാള്‍സ്ട്രീറ്റ് ജേണലില്‍ ‘എന്തുകൊണ്ട് എന്നെ ഗൂഗിള്‍ പുറത്താക്കി’ എന്ന തലക്കെട്ടില്‍ ഒരു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.