സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ധന അളവില്‍ വന്‍ തട്ടിപ്പ്

0
58

കൊച്ചി: സംസ്ഥാനത്തെ പമ്പുകളില്‍ ഇന്ധന അളവില്‍ വന്‍ തട്ടിപ്പ്. ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിലാണ് പമ്പുകള്‍ അളവില്‍ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയത്. എറണാകുളം, തൃശൂര്‍,പാലക്കാട്, ഇടുക്കി ജില്ലകളില്‍ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് തിങ്കളാഴ്ച രാത്രിയാണ് പരിശോധന ആരംഭിച്ചത്. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ 80 മി.ലിറ്റര്‍ മുതല്‍ 140 മി.ലിറ്റര്‍ വരെ പമ്പുകള്‍ മോഷ്ടിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇതോടൊപ്പം ഓയിലിന് പരമാവധി വില്‍പ്പന വിലയേക്കാള്‍ ഉയര്‍ന്ന വില ഈടാക്കുന്നതായും കണ്ടെത്തി. പരമാവധി വില 263 രൂപയുള്ള ഓയിലിന് 290 രൂപ വരെ പമ്പുകള്‍ ഈടാക്കുന്നുണ്ട്.