സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്

0
61


തിരുവനന്തപുരം: അനിയന്ത്രിതമായി ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.

ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

പണിമുടക്കിനെ തുടര്‍ന്ന് എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.