സംസ്ഥാനത്ത് പെട്രോള്‍ വില സര്‍വകാല റെക്കോഡില്‍

0
54

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോഡിലെത്തി. പെട്രോള്‍ ലിറ്ററിന് 76രൂപ കടന്നു. തിങ്കളാഴ്ച മാത്രം പെട്രോളിന് 14ഉം ഡീസലിന് 19 പൈസയും കൂടി. പെട്രോള്‍ ഡീസല്‍ വിലകളിലെ അന്തരവും കുറഞ്ഞുവരികയാണ്. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ വിവിധ സംഘടനകള്‍ നാളെ വാഹനപണിമുടക്ക് നടത്താനിരിക്കെ ആണ് വീണ്ടും വില വര്‍ധന.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 68.87 ഡോളറാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് വിലവര്‍ധന. അതേസമയം രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് കുതിപ്പിലാണ്.
അധികം വൈകാതെ കേരളത്തിലും വില 80 ലേക്ക് എത്തിയേക്കും. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചചെയ്യാനിരിക്കെയാണ് വില 80 ലേക്ക് എത്തുന്നത്.