സംസ്ഥാനത്ത് റബര്‍ വില ഇടിഞ്ഞു

0
84

കോട്ടയം: സംസ്ഥാനത്ത് റബര്‍ വില ഇടിഞ്ഞു. 126 രൂപയാണ് സംസ്ഥാനത്ത് റബര്‍ വില. രാജ്യാന്തര വിപണിയില്‍ 113 രൂപയാണ് വില. ആര്‍എസ്എസ്-5 ഗ്രേഡ് റബറിന് 118 രൂപയാണ് ഇന്നത്തെ വില. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര, ആഭ്യന്തര വിപണികളെ വില തകര്‍ച്ച റബര്‍ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആരംഭിച്ച വില ഇടിവ് തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 140 രൂപ വില സ്ഥിരതാ പദ്ധതിയും കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്തില്ല. വന്‍കിട കമ്പനികള്‍ ഉയര്‍ന്ന വിലയില്‍ റബര്‍ വാങ്ങാന്‍ തയാറാകാതിരുന്നത് റബര്‍ മേഖലക്ക് തിരിച്ചടിയായി.

റബര്‍ കര്‍ഷകര്‍ നേരിടുന്ന വില പ്രതിസന്ധി പരിഹരിച്ചു വരുന്നതായി റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ജയസൂര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷകര്‍ ലഭിക്കേണ്ട കുടിശിക തുക ബാങ്ക് വഴി വിതരണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 43 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്താന്‍ വൈകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും അഡ്വ. ജയസൂര്യന്‍ വ്യക്തമാക്കി.