സയന്‍സില്‍ വെള്ളം കലര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; സത്യപാല്‍ സിംഗിന്റെ വിവാദ പരാമര്‍ശത്തെ തള്ളി ജാവദേക്കര്‍

0
57

ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നു പറഞ്ഞ കേന്ദ്രമന്ത്രി സത്യപാല്‍ സിംഗിനെ തള്ളി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പോലുള്ള കാര്യങ്ങളില്‍ അഭിപ്രായം പരയുന്നതില്‍ നിന്ന് തന്റെ വകുപ്പിലെ സഹമന്ത്രിയായ സത്യപാല്‍ സിംഗിനോട് ആവശ്യപ്പെട്ടതായി ജാവദേക്കര്‍ പറഞ്ഞു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റെന്നു തെളിയിക്കാന്‍ ദേശീയ സെമിനാര്‍ നടത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും സയന്‍സില്‍ വെള്ളം കലര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടെന്നും ജാവദേക്കര്‍ പിടിഐയോട് വ്യക്തമാക്കി.