ഹാദിയയുടെ വിവാഹം റദ്ദാക്കില്ല: സുപ്രീം കോടതി

0
51

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഹാദിയയുടെ വിവാഹം റദ്ദാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. കേസില്‍ എന്‍ഐഎ അന്വേഷണവും വിവാഹവും രണ്ടും രണ്ടാണ്. എന്‍ഐഎയ്ക്ക് അന്വേഷണം തുടരാം. എന്നാല്‍ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ട. വിവാഹത്തില്‍ എന്‍ഐഎ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ ഹാദിയയ്ക്ക് കക്ഷി ചേരാമെന്നും കോടതി അറിയിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്ന് നേരത്തെ ഹാദിയ തന്നെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 22-ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

ഹാദിയയും ഷെഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഷെഫീന്‍ ജഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്.