ഹാദിയ കേസ്: സംസ്ഥാന സർക്കാർ അഭിഭാഷകനെ മാറ്റി

0
46

തിരുവനന്തപുരം: ഹാദിയ കേസിൽ നിന്ന് സംസ്ഥാന സർക്കാർ അഭിഭാഷകനെ മാറ്റി. പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന വി ഗിരിക്ക് പകരം ജയ്ദീപ് ഗുപ്ത ഹാജരാകും. അഡ്വ.വി.ഗരിയാണ് നേരത്തെ സര്ക്കാരിനായി ഹാജരായിരുന്നത്. അതേസമയം, അഭിഭാഷകനെ മാറ്റാനുള്ള കാരണം എന്താണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല.

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് കേസ് വീണ്ടും കോടതിയിലെത്തുന്നത്‍. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് സ്വതന്ത്രയാക്കിയതിന് ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്.