ഹാദിയ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും

0
46

ന്യൂഡൽഹി:

ന്യൂഡൽഹി: ഹാദിയാ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നു. ഷെഫിന്‍ ജഹാന്‍റേയും ഹാദിയയുടേയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അടക്കം കേസിന്‍റെ ഏറ്റവും നിര്‍ണ്ണായകമായ വശങ്ങള്‍ കോടതി പരിശോധിക്കും. കേസില്‍ എന്‍ഐഎ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

ഹെെക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കുന്നതിനാണ് ഹാദിയ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. സത്യസരണിയിലെ സൈനബയുടെ ഡ്രൈവറാണ് ഹാദിയക്ക് വിവാഹം കഴിക്കാനായി ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന് എന്‍ഐഎ വ്യക്തമാക്കും. .

ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം സംബന്ധിച്ച പുതിയ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാവുമെന്നാണ് സൂചന. വിവാഹാലോചനാ വെബ്സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ വിശദീകരണത്തിന് വിരുദ്ധമായ മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഷെഫിന്‍ ജഹാനായി ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.