25 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും മലയാളസിനിമയിലേക്ക്

0
75

25 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും മലയാളസിനിമയില്‍ സംഗീതസംവിധായകനായി എത്തുന്നു. ബ്ലെസിയുടെ പുതിയ ചിത്രം ആടുജീവിതത്തിലൂടെയാണ് ഓസ്‌കാര്‍ ജേതാവായ ഇന്ത്യന്‍ സംഗീതത്തിന്റെ അഭിമാനമായ എ.ആര്‍ റഹ്മാന്‍ എത്തുന്നത്. മോഹന്‍ലാല്‍ നായകനായ മലയാളചലച്ചിത്രം യോദ്ധയിലൂടെയാണ് റഹ്മാന്‍ തന്റെ സിനിമാ സംഗീതരംഗത്തേക്ക് എത്തുന്നത്. യോദ്ധയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു.

എന്നാല്‍ അതേ വര്‍ഷം ഇറങ്ങിയ തമിഴ് ചിത്രം റോജയിലൂടെയാണ് എ.ആര്‍ റഹ്മാന്‍ എന്ന സംഗീതസംവിധായകന്‍ പ്രശസ്തി നേടുന്നത്. മണിരത്‌നം ചിത്രമായ റോജയിലെ പാട്ടുകളിലൂടെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ അവാര്‍ഡും എ.ആര്‍ റഹ്മാന്‍ കരസ്ഥമാക്കി.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍ സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ ആടിനെ മേയ്‌ക്കേണ്ടി വരുന്ന നജീബ് മുഹമ്മദിന്റെ സാഹചര്യങ്ങളാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജാണ് നജീബ് മുഹമ്മദായെത്തുന്നത്.