ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രിയും ഇന്ത്യന്‍ അംബാസഡറും മസ്‌കത്തില്‍ കൂടിക്കാഴ്ച നടത്തി

0
56

മസ്‌കത്ത്: ഒമാന്‍ റോയല്‍ ഓഫിസ് മന്ത്രി ജന. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനിയും ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയും മസ്‌കത്തില്‍ കൂടിക്കാഴ്ച നടത്തി. രാജ്യങ്ങള്‍ക്കിടയിലെ സഹകരണം സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഉള്‍പ്പെടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദിയുമായും ഇന്ദ്രമണി പാണ്ഡെ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.