ഓഡിയോ ബുക്കുമായി ഗൂഗിള്‍ പ്ലേ

0
69

പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്കായി പുതിയ സവിശേഷത ഒരുക്കി ഗൂഗിള്‍ പ്ലേ. ഓഡിയോ ബുക്കുമായിട്ടാണ് ഗൂഗിള്‍ പ്ലേ എത്തിയിരിക്കുന്നത്.

തുടക്കത്തില്‍ ഓഡിയോ ബുക്ക് വാങ്ങുന്നവര്‍ക്ക് ഗൂഗിള്‍ മികച്ച ഡിസ്ക്കൗണ്ടുകളും നല്‍കുന്നുണ്ട്. ഇ-ബുക്ക്, മൂവികള്‍, മ്യൂസിക്കുകള്‍ എന്നിവ പോലെതന്നെ ഗൂഗിള്‍ പ്ലേയില്‍ പുതിയ സവിശേഷത ഒരുങ്ങി കഴിഞ്ഞു.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഓഡിയോ ബുക്കുകള്‍ക്കു വേണ്ടി ഒരു ബാനര്‍ പരസ്യം ചെയ്തിട്ടുണ്ട്. വെബ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലുളള എല്ലാ ഉപഭോക്താക്കള്‍ക്കും ബാനര്‍ കാണാവുന്നതാണ്.

കൂടാതെ ആദ്യ ഓഡിയോ ബുക്ക് വാങ്ങുന്നവര്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിയോബുക്ക് പിന്തുണയോടെ ഗൂഗിള്‍ ബുക്ക് അപ്ഡ്രേഡ് ചെയ്യാം.