കടുത്ത വരള്‍ച്ചയ്ക്ക് സാധ്യത ; ക്യത്രിമമഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍

0
79

 

ആലപ്പുഴ: കേരളത്തില്‍ വരള്‍ച്ച തുടങ്ങി. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കുറവ് രേഖപ്പെടുത്തിയ വടക്കന്‍ കേരളത്തില്‍ കടുത്ത വരള്‍ച്ചയുണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ ശരാശരി മഴക്കുറവ് ഒന്‍പത് ശതമാനം മാത്രം രേഖപ്പെടുത്തിയ വര്‍ഷത്തിലാണ് കടുത്ത വരള്‍ച്ചയ്ക്ക് സാധ്യത കാണുന്നത്.

തെക്കന്‍ കേരളത്തില്‍ ഭേദപ്പെട്ട രീതിയില്‍ മഴ ലഭിച്ചു. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , കോട്ടയം എന്നീ ജില്ലകളില്‍ തുലാവര്‍ഷം പ്രശ്‌നമായിരുന്നില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ് .സുദേവന്‍ പറഞ്ഞു. തുലാവര്‍ഷത്തിന്റെ വ്യതിയാനം കടുത്ത വരള്‍ച്ചയ്ക്ക് ഉള്ള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തുന്നത്. ഈ അടുത്തിടെ തന്നെ പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ഉഷ്ണതരംഗം എന്ന അവസ്ഥ കഴിഞ്ഞ വര്‍ഷത്തെപോലെ ഈ വര്‍ഷവും ഉണ്ടാകാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2520.4 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് കേരളത്തിന് ലഭിച്ചത് 2297 മില്ലീമീറ്റര്‍ മഴ മാത്രം. എന്നാല്‍ വരള്‍ച്ചാ സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ വീണ്ടും ക്യത്രിമമഴ പെയ്യിക്കാനൊരുങ്ങുകയാണെന്ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍ പറഞ്ഞു.