കളിയുടെ ടീസര്‍ എത്തി

0
57

പുതിയ ചിത്രം കളിയുടെ ടീസര്‍ പുറത്തിറങ്ങി. എണ്ണവില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാനാണെന്ന കണ്ണന്താനത്തിന്‍റെ പ്രസ്താവനയെ ട്രോളുന്ന രംഗമാണ് ടീസറിലുള്ളത്. തിരക്കഥാകൃത്തുകൂടിയായ നജീം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളി.

എണ്ണവില കൂട്ടുന്നത് ഇന്ത്യയില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും അവയെ ഓര്‍മ്മപ്പെടുത്തുകയാണ് നജീം കോയ സംവിധാനം ചെയ്ത ‘കളി.
സമകാലിക ഇന്ത്യയുടെ പ്രതിഫലനങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് നിര്‍വ്വഹിച്ചിരിക്കുന്ന കളി ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സമീര്‍, പാച്ചാ, ഷാനു, അനീഷ്, ബിജോയ് എന്നീ അഞ്ചുകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ബാബു രാജ്, സോനാ നായര്‍, ജോജു ജോര്‍ജ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

KALY കളി​ Teaser

KALY കളി Teaser 1

Posted by August Cinema on 23 ಜನವರಿ 2018