കാനറാ ബാങ്കില്‍ പ്രൊബേഷനറി ഓഫീസറാകാം…

0
53

 

മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസസുമായും എന്‍.ഐ.ടി.ടി.ഇ എജുക്കേഷന്‍ ഇന്റര്‍നാഷനലുമായും ചേര്‍ന്ന് കാനറാ ബാങ്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ബെംഗളൂരൂവിലും മംഗലാപുരത്തുമായി നടത്തുന്ന കോഴ്‌സില്‍ 450 സീറ്റുകളാണുള്ളത്. കോഴ്‌സ് വിജയകരായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാനറാ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍മാരായി നിയമനം ലഭിക്കും.
ഒരുവര്‍ഷമാണ് കോഴ്‌സ് കാലാവധി. കോഴ്‌സ് ഫീസ്: ബെംഗളൂരുവില്‍ 4.13 ലക്ഷം രൂപ, മംഗലാപുരത്ത് 3.54 ലക്ഷം രൂപ. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. എസ്.സി., എസ്.ടി., അംഗപരിമിത വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.canarabank.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.