കാറുകളിലെ ബുള്‍ബാറുകളുടെ നിരോധനം നടപ്പാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

0
60

കൊച്ചി: കാറുകളിലെ ബുള്‍ബാറുകളുടെ നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് ഡിജിപിക്കും ടൂറിസം വകുപ്പിനും കത്ത് നല്‍കി.

ഇടിയുടെ ആഘാതം തടയാനെന്ന പേരില്‍ വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബുള്‍ബാറുകള്‍ നിരോധിക്കാന്‍ കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ നിര്‍ദേശത്തിന് കേരളത്തില്‍ വില നല്‍കിയിരുന്നില്ല. കേന്ദ്രനിയമം അവഗണിച്ചാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അടക്കം യാത്ര.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ നിരോധനം ലംഘിച്ചെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. നിരോധന ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഗതാഗത കമ്മീഷ്ണര്‍ കെ പത്മകുമാര്‍ പറഞ്ഞു.

കേന്ദ്രനിര്‍ദേശം വന്ന് ഒരുമാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് നടപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിനായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.