കാശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

0
44

ശ്രീനഗര്‍: തെക്കന്‍ കാശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഗ്രാമവാസിയായ ഒരു കുട്ടി വെടിയേറ്റ് മരിച്ചെന്നും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റുവെന്നും ജമ്മു കാശ്മീര്‍ ഡിജിപി എസ്.പി വൈദ് അറിയിച്ചു. ഷോപിയാന്‍ ജില്ലയിലെ ദെയ്‌റോയിലുള്ള സായ്ഗുണ്ഡ് പ്രദേശത്താണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്.