ക്രീക്ക് ടവര്‍; കോണ്‍ക്രീറ്റ് സ്തംഭങ്ങളുടെ നിര്‍മാണം ഈ വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകും

0
52

ദുബൈ: ദുബൈ ക്രീക്ക് ഹാര്‍ബറില്‍ പുരോഗമിക്കുന്ന ക്രീക്ക് ടവറിന്റെ ചതുരാകൃതിയിലുള്ള വന്‍ കോണ്‍ക്രീറ്റ് സ്തംഭങ്ങളുടെ നിര്‍മാണം ഈ വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകും. കഴിഞ്ഞ സെപ്തംബറിലാണ് ടവറിന്റെ കോണ്‍ക്രീറ്റ് സ്തംഭങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. 50 ശതമാനത്തിലധികം ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ഇതുവരെ 25,000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റാണ് ഇതിന്നായി ഉപയോഗിച്ചത്. തൂക്കം നോക്കുകയാണെങ്കില്‍ 60,000 ടണ്ണോളം വരും. കാനഡയിലെ സി എന്‍ ടവറിന്റെ പകുതി ഭാരം വരുമിത്. കോണ്‍ക്രീറ്റ് സ്തംഭങ്ങള്‍ ബലപ്പെടുത്താനായി ഇതുവരെയായി ഈഫല്‍ ടവറിന്റെ രണ്ടിരട്ടിയോളം ഭാരം വരുന്ന 12,000ത്തോളം ടണ്‍ സ്റ്റീലും ഇതില്‍ കലര്‍ത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 450ലധികം വിദഗ്ധ പ്രൊഫഷണലുകളാണ് നിര്‍മാണത്തിന്റെ ഭാഗമായുള്ളത്.