ജിയോയുമായി അങ്കത്തിനൊരുങ്ങി എയര്‍ടെല്‍

0
53


ജിയോയുമായി അങ്കത്തിനൊരുങ്ങി എയര്‍ടെല്‍ രംഗത്ത്. വന്‍ ഡാറ്റ ഓഫറുകളുമായാണ് എയര്‍ടെല്‍ കടന്നു വന്നിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 149 രൂപയ്ക്ക് 28 ദിവസത്തേയ്ക്ക 28 ജിബി ഡാറ്റ ലഭിക്കും. എന്നാല്‍ തിരഞ്ഞെടുത്ത പ്രത്യേക സര്‍ക്കിളില്‍ മാത്രമായിരിക്കും ഈ ഓഫര്‍ ലഭിക്കുക.
149 പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ്, ദിവസം ഒരു ജിബി ഡേറ്റ ലഭിക്കും. 179 പ്ലാനിലും 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ നല്‍കുന്നുണ്ട്.

എയര്‍ടെല്ലിന്റെ 399 രൂപ പ്ലാനിന്റെ കാലാവധി 70 ല്‍ നിന്ന് 84 ദിവസമായി ഉയര്‍ത്തി. ജിയോയുടെ 398 പ്ലാനിന്റെ (ദിവസം 1.5 ജിബി ഡേറ്റ) കാലാവധിയും 70 ദിവസമാണ്. ജിയോയുടെ ഓഫറിന് സമാനമായ ഓഫറുകളുമായാണ് എയര്‍ടെല്ലിന്റെ ഈ കടന്നുവരവ്.